• Sunday, June 2, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ ഗെ​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ കാ​യ​ല്‍ തീ​ര​ത്ത്

കൊ​ച്ചി: ഐ​പി​എ​ല്‍ ചൂ​ട് തണുപ്പിക്കാന്‍​ ക്രി​സ് ഗെ​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ കാ​യ​ല്‍ തീ​ര​ത്ത് പ​റ​ന്നെ​ത്തി. കിം​ഗ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ് താ​ര​മാ​യ ഗെ​യി​ല്‍ കു​ടും​ബ സ​മേ​ത​നാ​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഐ​പി​എ​ലി​ലെ ചെ​റി​യ ഇ​ട​വേ​ള​യി​ല്‍ അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ കാ​യ​ല്‍ തീ​ര​മാ​ണ് ഗെ​യി​ല്‍ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. 

ഭാ​ര്യ ന​ടാ​ഷ ബെ​റി​ഡ്ജും മ​ക​ള്‍​ക്കു​മൊ​പ്പം ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തി​യ ഗെ​യി​ല്‍ കൊല്ലം റാവിസ് ഹോട്ടലിലാണ് താ​മ​സി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം വ്യാ​ഴാ​ഴ്ച​വ​രെ ഇ​വി​ടെ​യു​ണ്ടാ​വു​മെ​ന്ന് ഹോ​ട്ട​ല്‍‌ ജീ​വ​ന​ക്കാ​ര​ന്‍ വെ​ളി​പ്പെ​ടു​ത്തി.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഭാ​ര്യ​ക്കും മ​ക​ള്‍​ക്കു​മൊ​പ്പ​മു​ള്ള പ​ടം ഗെ​യി​ല്‍ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഗെ​യി​ല്‍ കു​ടും​ബ​വു​മാ​യി ഹൗ​സ്ബോ​ട്ടി​ല്‍ കാ​യ​ല്‍ യാ​ത്ര ആ​സ്വ​ദി​ച്ചു.

കാ​യ​ലി​ല്‍​നി​ന്നും ചൂ​ണ്ട​യി​ട്ടു പി​ടി​ച്ചെ​ടു​ത്ത മീ​നും മ​റ്റു കേ​ര​ള വി​ഭ​വ​ങ്ങ​ളും അ​ദ്ദേ​ഹം ആ​സ്വ​ദി​ച്ചു. മൂ​ന്നാം തീ​യ​തി ഇ​ന്‍​ഡോ​റി​ലേ​ക്കു തി​രി​ക്കു​ന്ന ഗെ​യി​ല്‍ നാ​ലാം തീ​യ​തി മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ടീ​മി​നൊ​പ്പം ചേ​രും.

Top