• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ജയസൂര്യയുടെ 'തൃശൂര്‍ പൂരം' കൊടിയേറി, ചിത്രങ്ങള്‍ കാണാം

പുണ്യാളന്‍ അഗര്‍ബത്തീസിനും പുണ്യാളന്‍ പ്രൈവറ്റ്‌ ലിമിറ്റഡിനും ശേഷം വീണ്ടും തൃശൂര്‍കാരനായി ജയസൂര്യയെത്തുകയാണ്‌ 'തൃശൂര്‍പൂര'ത്തിലൂടെ. സിനിമയുടെ പൂജ ചിത്രങ്ങള്‍ ജയസൂര്യ പുറത്തു വിട്ടിട്ടുണ്ട്‌. രാജേഷ്‌ മോഹനന്‍ ആണ്‌ സംവിധാനം ചെയ്യുന്നത്‌. സംഗീത സംവിധായകന്‍ രതീഷ്‌ വേഗയുടേതാണ്‌ കഥയും തിരക്കഥയും. ഗാനങ്ങള്‍ക്ക്‌ ഈണം പകരുന്നതും രതീഷ്‌ തന്നെ. ആട്‌ 2 എന്ന ചിത്രത്തിനു ശേഷം വിജയ്‌ ബാബുവിന്റെ നേതൃത്വത്തിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്‌ ആണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

കാക്ക കാക്ക, ഇരുമുഗന്‍, ഗജിനി, ഭീമ, റണ്‍ ബേബി റണ്‍ എന്നീ ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ച ആര്‍ ഡി രാജശേഖറാണ്‌ ഈ ചിത്രത്തിന്റെയും ഛായാഗ്രഹകന്‍. മല്ലികാ സുകുമാരന്‍, ഗായത്രി അരുണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Top