• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഇന്ത്യയുടെ ലോകകപ്പ്‌ ടീം പ്രഖ്യാപിച്ചു: കോഹ്‌ലി നയിക്കും, പന്തും റായിഡുവും പുറത്ത്‌

ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ നിലവിലെ ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്‌ലി നയിക്കും. മുന്‍ നായകനും പരിചയസമ്പന്നനുമായ എം.എസ്‌ ധോണിയും ടീമില്‍ ഇടംപിടിച്ചു. ടീമില്‍ മൂന്ന്‌ വീതം സ്‌പിന്നര്‍മാരും പേസര്‍മാരും ഇടംനേടിയിട്ടുണ്ട്‌.

പകരക്കാരന്‍ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ ദിനേശ്‌ കാര്‍ത്തിക്‌ ടീമില്‍ ഇടംനേടി. യുവ ഓള്‍റൗണ്ടര്‍ വിജയ്‌ ശങ്കറും മുന്‍നിര ബാറ്റ്‌സ്‌മാന്‍ ലോകേഷ്‌ രാഹുലും ടീമിലെത്തി. അതേസമയം, യുവ വിക്കറ്റ്‌ കീപ്പര്‍ റിഷഭ്‌ പന്തും മധ്യനിര ബാറ്റ്‌സ്‌മാനായ അമ്പാട്ടി റായിഡുവും ടീമില്‍ നിന്നും പുറത്തായി.

ഇന്ത്യയുടെ ലോകകപ്പ്‌ സ്‌ക്വാഡ്‌: വിരാട്‌ കോഹ്‌ലി (ക്യാപ്‌റ്റന്‍), രോഹിത്‌ ശര്‍മ (വൈസ്‌ ക്യാപ്‌റ്റന്‍), ശിഖര്‍ ധവാന്‍, എം.എസ്‌ ധോണി (വിക്കറ്റ്‌ കീപ്പര്‍), ദിനേശ്‌ കാര്‍ത്തിക്‌, ലോകേഷ്‌ രാഹുല്‍, വിജയ്‌ ശങ്കര്‍, കേദാര്‍ ജാദവ്‌, ഹര്‍ദിക്‌ പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ്‌ യാദവ്‌, ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത്‌ ബുംറ, മുഹമ്മദ്‌ ഷമി.

Top