• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പന്തിനെ പഴിക്കാതെ കോലി; ഭാവിയില്‍ നന്നായിക്കോളുമെന്ന്‌ യുവരാജും

ന്യൂസീലന്‍ഡിനെതിരെ അനാവശ്യ ഷോട്ടിനു ശ്രമിച്ച്‌ പുറത്തായതില്‍ ഋഷഭ്‌ പന്തിനെ കുറ്റം പറയാതെ ക്യാപ്‌റ്റന്‍ കോലി.

കരിയറിന്റെ തുടക്കത്തില്‍ ഇത്തരം പിഴവുകള്‍ സ്വാഭാവികമാണെന്ന്‌ കോലി അഭിപ്രായപ്പെട്ടു. തെറ്റുകളില്‍നിന്ന്‌ പാഠം പഠിച്ച്‌ പന്ത്‌ മികച്ച താരമായി വളരുമെന്നും കോലി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കരിയറിന്റെ തുടക്കക്കാലത്ത്‌ താനും ഇങ്ങനെ അമിതാവേശം കാണിച്ചിട്ടുണ്ടെന്ന്‌ കോലി പറഞ്ഞു. ന്യൂസീലന്‍ഡിനെതിരായ സെമി ഫൈനലില്‍ 240 റണ്‍സ്‌ വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ അഞ്ചു റണ്‍സിനിടെ മൂന്നു വിക്കറ്റ്‌ നഷ്ടമാക്കി കൂട്ടത്തകര്‍ച്ചയിലേക്കു നീങ്ങുമ്പോഴാണ്‌ ഋഷഭ്‌ പന്ത്‌ നാലാമനായി ക്രീസിലെത്തുന്നത്‌.

ഓപ്പണര്‍മാരായ രോഹിത്‌ ശര്‍മ (ഒന്ന്‌), ലോകേഷ്‌ രാഹുല്‍ (ഒന്ന്‌), ക്യാപ്‌റ്റന്‍ വിരാട്‌ കോലി (ഒന്ന്‌) എന്നിവരാണ്‌ പുറത്തായത്‌. തുടര്‍ന്ന്‌ ദിനേഷ്‌ കാര്‍ത്തിക്കിനൊപ്പം 19 റണ്‍സിന്റെയും ഹാര്‍ദിക്‌ പാണ്ഡ്യയ്‌ക്കൊപ്പം 47 റണ്‍സിന്റെ കൂട്ടുകെട്ടു സ്ഥാപിച്ച്‌ പന്ത്‌ തിരിച്ചടിക്കു ശ്രമിച്ചെങ്കിലും പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെടും മുന്‍പ്‌ മിച്ചല്‍ സാന്റ്‌നറെ സ്ലോഗ്‌ സ്വീപ്പിനു ശ്രമിച്ച്‌ പുറത്തായി. 56 പന്തില്‍ നാലുബൗണ്ടറി സഹിതം 32 റണ്‍സായിരുന്നു സമ്പാദ്യം. ടീം പ്രതിസന്ധിയില്‍ നില്‍ക്കെ അനാവശ്യ ഷോട്ടിനു ശ്രമിച്ച്‌ പന്ത്‌ പുറത്തായതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ്‌ പന്തിനെ പിന്തുണച്ച്‌ ക്യാപ്‌റ്റന്റെ രംഗപ്രവേശം.

'പന്ത്‌ ഇപ്പോഴും ചെറുപ്പമാണ്‌. അതേ പ്രായത്തില്‍ ഒട്ടേറെ പിഴവുകള്‍ ഞാനും വരുത്തിയിട്ടുണ്ട്‌. അതില്‍ നിന്ന്‌ പലതും പഠിച്ചു. സെമിഫൈനലിലെ തന്റെ പ്രകടനത്തെക്കുറിച്ചു പുനര്‍വിചിന്തനം നടത്തുമ്പോള്‍, ആ ഷോട്ടിനു പകരം വ്യത്യസ്‌തമായൊരു ഷോട്ടിനു ശ്രമിക്കാമായിരുന്നുവെന്ന്‌ പന്തിനു തോന്നു. ഇക്കാര്യം അദ്ദേഹം ഇപ്പോള്‍ത്തന്നെ മനസ്സിലാക്കിയിട്ടുമുണ്ട്‌' കോലി പറഞ്ഞു

Top