• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മലയാളത്തിന്റെ അനശ്വര നടന്‍ സത്യന്റെ ജീവിതം സിനിമയാകുന്നു

മലയാളത്തിന്റെ അനശ്വര നടന്‍ സത്യന്റെ ജീവിതം സിനിമയാകുന്നു. തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന സത്യന്‍ അനുസ്‌മരണ ചടങ്ങില്‍ നിര്‍മ്മാതാവ്‌ വിജയ്‌ ബാബുവാണ്‌ ചിത്രം പ്രഖ്യാപിച്ചത്‌.

നവാഗതനതായ രതീഷ്‌ രഘു നന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയാണ്‌ സത്യനെ അവതരിപ്പിക്കുന്നത്‌. സത്യന്റെ 48ാം ചരമവാര്‍ഷിക ദിനമായ ജൂണ്‍ 15നാണ്‌ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം ജയസൂര്യ പങ്കുവച്ചത്‌. ഒരു ഫാന്‍ മെയ്‌ഡ്‌ പോസ്റ്റ്‌റിനൊപ്പമാണ്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌ ഇട്ടത്‌.

ബി.ടി അനില്‍ കുമാര്‍ ,കെ .ജി സന്തോഷ്‌ തുടങ്ങിയവര്‍ രചന നിര്‍വഹിക്കുന്ന ചിത്രം െ്രെഫഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ്‌ ബാബുവാണ്‌ നിര്‍മിക്കുന്നത്‌.

തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന സത്യന്‍ അനുസ്‌മരണ ചടങ്ങിനു മുമ്പ്‌ നടന്‍ ജയസൂര്യ, ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആന്‍ അഗസ്റ്റിന്‍, നിര്‍മ്മാതാവ്‌ വിജയ ബാബു എന്നിവരോടോപ്പം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും എല്‍എംഎസ്‌ പള്ളിയിലെ സത്യന്‍ സ്‌മൃതിയിലെത്തി പുഷ്‌പ്പാര്‍ച്ചന നടത്തി .സത്യന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

Top