• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ചിത്രം തീയറ്ററുകളില്‍ ഓടുമ്പോള്‍ കുടുംബസ്ഥയായി സംവൃത അമേരിക്കയില്‍

ഏഴു വര്‍ഷങ്ങള്‍ക്ക്‌ ശേഷം താന്‍ വെള്ളിത്തിരയില്‍ തിരികെ എത്തിയ ചിത്രം മികച്ച പ്രതികരണവുമായി മുന്നോട്ടുപോകുമ്പോള്‍ഴും അമേരിക്കയില്‍ വീട്ടു ജോലികളുമായി തിരക്കിലാണ്‌ മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനില്‍. 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ' എന്ന ചിത്രത്തിന്‌ മികച്ച പ്രതികരണമാണ്‌ തീയറ്ററുകളില്‍നിന്നും ലഭിക്കുന്നത്‌.

ചിത്രം മികച്ച വിജയം സ്വന്തമാക്കാന്‍ പ്രാര്‍ത്ഥിക്കുന്നു എന്ന്‌ വ്യക്തമാക്കി താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. 'ഗീതയുടെ ആദ്യ സെല്‍ഫിയാണിത്‌. ഏഴു വര്‍ഷത്തിന്‌ ശേഷം ഒരുപട്‌ സ്‌നേഹത്തോടെ അഭിനയിച്ച ചിത്രം തീയറ്ററുകളിലെത്തുന്നു. വീട്ടിലെ നിത്യജോലികല്‍ ചെയ്യുന്നതിനിടയില്‍ എല്ലാം നന്നായി നടക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു. സംവൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ബിജു മേനോന്‍ നായകനായ ചിത്രത്തില്‍ ഗീത എന്ന കഥാപാത്രമായാണ്‌ സംവൃത എത്തുന്നത്‌. ജി പ്രജിത്‌ ആണ്‌ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ്‌ പാഴൂരാണ്‌ സിനിമയുടെ തിരക്കഥ ഒരുക്കിയിരുന്നത്‌.

സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെയാണ്‌ താരത്തിന്റെ തിരിച്ചുവരവ്‌. ചിത്രത്തില്‍ ബിജു മേനോന്റെ നായികയായിട്ടാണ്‌ താരത്തിന്റെ രണ്ടാം വരവ്‌. വിവാഹശേഷം ശേഷം അമേരിക്കയില്‍ സ്ഥിര താമസമാക്കിയ താരത്തിനെ പറ്റി പ്രചരിച്ച ഒരു സത്യമല്ലാത്ത വാര്‍ത്തയെ കുറിച്ചും പറയുന്നുണ്ട്‌്‌ നടി.'എങ്കില്‍ എന്നോട്‌ പറ' എന്ന പരിപാടിയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

വിവാഹശേഷം താന്‍ അമിതമായി വണ്ണം വെച്ചു എന്നു തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിന്റെ ഫോട്ടോകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ,ഇത്‌ എങ്ങനെ വന്നതാണെന്ന്‌ തനിക്ക്‌ അറിയില്ല. അതൊക്ക കണ്ടിട്ട്‌ ഇന്നും ആളുകള്‍ എന്നോട്‌ ചോദിക്കും ഓ മെലിഞ്ഞു പോയല്ലോ നേരത്തെ എന്തൊരു വണ്ണമായിരുന്നു എന്നൊക്കെ.അത്‌ കേട്ടിട്ട്‌ ഞാന്‍ ഷോക്കായിട്ടുണ്ട്‌ . പ്രസവം കഴിഞ്ഞിട്ടു പോലും താന്‍ അധികം വണ്ണം വെച്ചിട്ടില്ലായിരുന്നു. അപ്പോഴും ഇതുപോലെ തന്നെയായിരുന്നു.

ആ വണ്ണമുളള ചിത്രം എങ്ങനെ പ്രചരിച്ചു എന്നത്‌ തനിയ്‌ക്ക്‌ അറിയില്ല. പക്ഷേ , അത്‌ തന്റെ ഫോട്ടോ തന്നെയാണ്‌. എന്നാല്‍ അത്‌ അങ്ങനേയൊ വന്നതാണ്‌. അതുകൊണ്ട്‌ തന്നെ ഇതിനെ കുറിച്ച്‌ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. സംവൃത പറഞ്ഞു.

Top