• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

നാട്ടിന്‍പുറത്തുകാരിയായി സംവൃത സത്യം പറഞ്ഞാ വിശ്വസിക്കുവോ

ലാല്‍ ജോസ്‌ സംവിധാനം ചെയ്‌ത രസികനിലൂടെ മലയാളി പ്രേക്ഷരുടെ പ്രിയങ്കരിയായി മാറിയ നായികയാണ്‌ സംവൃത സുനില്‍. യുവതാരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. നായികയായും സഹനടിയായുമായിട്ടാണ്‌ സംവൃത മലയാളത്തില്‍ തിളങ്ങിയിരുന്നത്‌.

വിവാഹ ശേഷം സിനിമ വിട്ട താരം വീണ്ടും തിരിച്ചെത്തുന്നത്‌ ബിജു മേനോന്‍ ചിത്രത്തിലൂടെയാണ്‌. സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സംവ്യതയുടെ പുതിയ ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്‌. തിരിച്ചുവരവില്‍ വലിയ പ്രാധാന്യമുളള ഒരു റോളിലാണ്‌ നടി എത്തുന്നത്‌. റിലീസിങ്ങിനൊരുങ്ങുന്ന സിനിമയുടെതായി പുറത്തുവിട്ട ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറിയിരുന്നു.

ഒരു വടക്കന്‍ സെല്‍ഫിക്ക്‌ ശേഷം ജി പ്രജിത്ത്‌ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്‌ സത്യം പറഞ്ഞ വിശ്വസിക്കുവോ. ഇത്തവണ വ്യത്യസ്‌തമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ്‌ സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്‌.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമയ്‌ക്ക്‌ വേണ്ടി തിരക്കഥയൊരുക്കിയ സജീവ്‌ പാഴൂരാണ്‌ ചിത്രത്തിനും കഥയെഴുതിയിരിക്കുന്നത്‌. സംവൃത സുനിലിന്റെ തിരിച്ചുവരവ്‌ ചിത്രമെന്ന നിലയിലാണ്‌ സത്യം പറഞ്ഞാ വിശ്വസിക്കുവോ എല്ലാവരും പ്രതീക്ഷകളോടെ കാത്തിരിക്കുന്നത്‌. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ആദ്യ ടീസറും ഫസ്റ്റ്‌ലുക്ക്‌ പോസ്റ്ററുമെല്ലാം നേരത്തെ ശ്രദ്ധേയമായി മാറിയിരുന്നു.

ഭാര്യയും ഭര്‍ത്താവുമായിട്ടാണ്‌ ചിത്രത്തില്‍ സംവ്യതയും ബിജു മേനോനും എത്തുന്നത്‌. തനി നാട്ടിന്‍ പുറത്തുകാരിയായ ഒരു വീട്ടമ്മയുടെ റോളിലാണ്‌ ചിത്രത്തില്‍ സംവ്യത എത്തുന്നത്‌. നടി അവതരിപ്പിക്കുന്ന ഗീത എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ വൈറലായി മാറിയിരുന്നു. റിയലിസ്റ്റിക്‌ ഫാമിലി എന്റര്‍ടെയിനര്‍ ചിത്രമായിട്ടാണ്‌ സത്യം പറഞ്ഞാ വിശ്വിക്കുവോ തിയ്യേറ്ററുകളിലേക്ക്‌ എത്തുന്നത്‌.

ബിജു മേനോനും സംവ്യത സുനിലിനും പുറമെ അലന്‍സിയര്‍, സുധി കോപ്പ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്‌, ശ്രീകാന്ത്‌ മുരളി, ഭഗത്‌ മാനുവല്‍, ശ്രീലക്ഷ്‌മി, ശ്രുതി ജയന്‍ തുടങ്ങിയ താരങ്ങളും സിനിമയില്‍ എത്തുന്നുണ്ട്‌. ഷെഹനാദ്‌ ജലാല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്‌ക്ക്‌ രഞ്‌ജന്‍ എബ്രഹാം എഡിറ്റിങ്ങും ചെയ്യുന്നു. ഗ്രീന്‍ ടിവി എന്റര്‍ടെയ്‌നേഴ്‌സും ഉര്‍വ്വഴി തിയ്യേറ്റേഴ്‌സും ചേര്‍ന്നാണ്‌ സിനിമ നിര്‍മ്മിക്കുന്നത്‌.

Top