• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

റെഡ്‌മീറ്റ്‌ കഴിക്കുന്നവര്‍ മരണത്തിലേക്ക്‌ നടന്നടുക്കുന്നവര്‍

റെഡ്‌മീറ്റും പ്രോസസ്‌ഡ്‌ മീറ്റും കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ആരോഗ്യത്തെ കുറിച്ച്‌ ചിന്തയുള്ളവരാണെങ്കില്‍ ആ ശീലം ഇനി കുറയ്‌ക്കുന്നതാണ്‌ നല്ലത്‌. റെഡ്‌മീറ്റും പ്രോസസ്‌ഡ്‌ മീറ്റും ചെറിയ അളവില്‍ കഴിക്കുന്നതുപോലും മരണസാധ്യത കൂട്ടുമെന്നാണ്‌ പുതിയ പഠനങ്ങളില്‍ വ്യക്തമാകുന്നത്‌. ഇറച്ചി കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ അളവില്‍ റെഡ്‌ മീറ്റും സംസ്‌കരിച്ച ഇറച്ചിയും കഴിക്കുന്നവര്‍ക്ക്‌ ഹൃദയ സംബന്ധമായ രോഗങ്ങളും കാന്‍സറും വരാന്‍ സാധ്യത കൂടുതലാണത്രേ. റെഡ്‌മീറ്റും പ്രോസസ്‌ഡ്‌ മീറ്റും വളരെ ചെറിയ അളവില്‍ കഴിക്കുന്നതു പോലും ആരോഗ്യത്തിനും ആയുസ്സിനും ദോഷകരമാണെന്നാണ്‌ ഈ പഠനത്തില്‍ പറയുന്നത്‌.

തൊണ്ണൂറായിരത്തോളം വരുന്ന സെവന്‍ത്‌ ഡേ അഡ്വന്റിസ്റ്റ്‌ സ്‌ത്രീ പുരുഷന്മാരിലാണ്‌ പഠനം നടത്തിയാണ്‌ ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്‌. യുഎസിലെയും കാനഡയിലെയും അഡ്വന്റിസ്റ്റ്‌ ജനവിഭാഗത്തിന്റെ ഒരു പ്രത്യേകത അവരില്‍ 50 ശതമാനം പേര്‍ സസ്യഭുക്കുകളാണ്‌ എന്നതാണ്‌. ഇറച്ചി കഴിക്കുന്നവരാകട്ടെ വളരെ കുറഞ്ഞ അളവിലേ കഴിക്കൂ. ഇതാണ്‌ പഠനത്തിന്‌ ഇവരെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന്‌ ഗവേഷകര്‍ പറയുന്നു.

11 വര്‍ഷക്കാലയളവില്‍ 7900 ലധികം പേരുടെ മരണകാരണം പരിശോധിച്ചു. ഇവരില്‍ ഇറച്ചി കഴിക്കുമായിരുന്നവരില്‍ 90 ശതമാനം പേരും രണ്ട്‌ ഔണ്‍സോ അതില്‍ കുറവോ റെഡ്‌മീറ്റ്‌ ആണ്‌ ദിവസവും കഴിച്ചിരുന്നത്‌. റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട മരണങ്ങളില്‍ 2600 എണ്ണം ഹൃദയസംബന്ധമായ രോഗങ്ങള്‍ മൂലവും 1800 ലധികം മരണങ്ങള്‍ കാന്‍സര്‍ മൂലവും ആയിരുന്നു

Top