• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പോസ്റ്റല്‍ കുടുംബ സംഗമം വര്‍ണാഭമായി

ഷിക്കാഗോ: ഷിക്കാഗോയിലെയും പരിസര പ്രദേശങ്ങളിലെയും പോസ്റ്റല്‍ പ്ലാന്‍റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന മലയാളി പോസ്റ്റല്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സംഗമം ഡെസ് പ്ലെയിന്‍സ് ലുള്ള ക്‌നാനായ സെന്‍ററില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു പ്രാര്‍ഥന ഗാനത്തോടെ ആരംഭിച്ച സമ്മേളനം ജനാധിപത്യം കേരള കോൺഗ്രസ് ചെയർമാൻ ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

അമേരിക്കന്‍ ഫെഡറല്‍ ഗവൺമെന്‍റ് സംവിധാനത്തിന്‍റെ ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ചെയ്തു വരുന്ന സേവനങ്ങളെ ഫ്രാന്‍സിസ് ജോര്‍ജ് പ്രശംസിച്ചു . സമ്മേളനത്തില്‍ ഫാ . ഫിലിപ്പ് തൊടുകയില്‍ മുഖ്യാതിഥി ആയിരുന്നു . സമ്മേളന ശേഷം പോസ്റ്റല്‍ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ജോര്‍ജ് പണിക്കരുടെയും ജോബ്‌മോന്‍റേയും നേതൃത്വത്തില്‍ ഗാനമേള അരങ്ങേറി. മലബാര്‍ കാറ്ററിംഗ്‌സ് ഒരുക്കിയ ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു. മനോജ് അച്ചേട് സ്വാഗതവും ബോബി മാത്യു നന്ദിയും പറഞ്ഞു . സജി പൂത്തൃക്കയില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു. ജോര്‍ജ് പുല്ലാപ്പള്ളി , ബിന്‍സ് വെളിയത്തുമാലില്‍ , ആനീസ് സണ്ണി , ജോണ്‍സന്‍ കൂവക്കട , സിബു കുളങ്ങര , മത്യാസ് ജേക്കബ് , ജോര്‍ജ് ചാക്കോ എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം നല്‍കി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

Top