• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ശൈലജയ്‌ക്ക്‌ വന്‍ ഭൂരിപക്ഷം 61,000, പിണറായിക്ക്‌ 49,000; ഉമ്മന്‍ ചാണ്ടിക്ക്‌ 8504

മട്ടന്നൂര്‍ മണ്ഡലത്തില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥിക്കെതിരെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച്‌ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. 61,000ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ്‌ ശൈലജ നേടിയത്‌. ആര്‍എസ്‌പിയുടെ ഇല്ലിക്കല്‍ അഗസ്‌തിയെയാണ്‌ പരാജയപ്പെടുത്തിയത്‌.
അതേസമയം, ധര്‍മടത്ത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ 50,000ത്തില്‍ അധികം വോട്ടിന്‌ മുന്നേറുകയാണ്‌. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രിയും യു!ഡിഎഫ്‌ സ്ഥാനാര്‍ഥിയുമായി ഉമ്മന്‍ ചാണ്ടിക്ക്‌ ജയം. ഭൂരിപക്ഷം 8504ലേക്ക്‌ കുത്തനെ ഇടിഞ്ഞു. 2016ല്‍ 27092 വോട്ട്‌ ഭൂരിപക്ഷം നേടിയിടത്താണ്‌ ഇത്തവണ എണ്ണായിരത്തിലേക്ക്‌ ഭൂരിപക്ഷം ഇടിഞ്ഞത്‌. 

Top