• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക്‌ ജയം; ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രിയും യുഡിഎഫ്‌ സ്ഥാനാര്‍ഥിയുമായി ഉമ്മന്‍ ചാണ്ടിക്ക്‌ ജയം. പക്‌ഷെ ഭൂരിപക്ഷം 8504ലേക്ക്‌ കുത്തനെ ഇടിഞ്ഞു. 2016ല്‍ 27092 വോട്ട്‌ ഭൂരിപക്ഷം നേടിയിടത്താണ്‌ ഇത്തവണ എണ്ണായിരത്തിലേക്ക്‌ ഭൂരിപക്ഷം ഇടിഞ്ഞത്‌.

അതേസമയം, മുപ്പതു വര്‍ഷത്തിനുശേഷം അരുവിക്കര എല്‍ഡിഎഫ്‌ പിടിച്ചെടുത്തു. യുഡിഎഫിന്റെ കെ.എസ്‌.ശബരിനാഥനെ ജി. സ്റ്റീഫന്‍ പരാജയപ്പെടുത്തി. അഴീക്കോട്‌ യുഡിഎഫ്‌ സ്ഥാനാര്‍ഥി കെ.എം.ഷാജിയെ എല്‍ഡിഎഫിന്റെ കെ.വി.സുമേഷ്‌ തോല്‍പ്പിച്ചു.

വാശിയേറിയ പോരാട്ടം തുടര്‍ന്ന പാലക്കാട്‌ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരനെ 2000 ലേറെ വോട്ടിന്‌ പിന്നിലാക്കി. ഒരുഘട്ടത്തില്‍ 7000 വോട്ട്‌ വരെ ലീഡുനില ഉയര്‍ത്തിയാണ്‌ ശ്രീധരന്‍ ശക്തമായ മല്‍സരം കാഴ്‌ചവച്ചത്‌. 

Top