• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഡോ. ജോണ്‍ രാജ്‌ മാത്യു ന്യൂജേഴ്‌സിയില്‍ നിര്യാതനായി

എ.സി.ജോര്‍ജ്‌
ഈസ്റ്റ്‌ ഓറഞ്ച്‌, ന്യൂജേഴ്‌സി, വി. എ. ഹോസ്‌പിറ്റലില്‍ ചീഫ്‌ ഓഫ്‌ ന്യൂക്ലീയര്‍ മെഡിസിന്‍ ആയിരുന്ന ഡോ. ജോണ്‍ രാജ്‌ മാത്യു (74) നിര്യതനായി. വാഷിങ്‌ടണ്‍ ഡി.സി, പേറിപോയിന്റ്‌, ഫൈറ്റവില്‍, തുടങ്ങിയ ഹോസ്‌പിറ്റലുകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

അമ്പതുകളില്‍ കേരള സംസ്ഥാന രുപീകരണത്തിലും മറ്റും നിര്‍ണ്ണായക പങ്കുവഹിച്ചിരുന്ന പി.എം.മാത്യു ഐ.എ.സി.ന്റെ പുത്രനാണു ഡോ. ജോണ്‍ രാജ്‌ മാത്യു. മോഡല്‍ സ്‌കൂള്‍ വിദ്യാഭ്യസത്തിനുശേഷം, തിരുവനന്തപുരംമെഡിക്കല്‍ കോളേജില്‍ നിന്നു ബിരുദം നേടി. വാഷിംഗ്‌ടണ്‍ ജോര്‍ജ്‌ ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ റെസിഡന്‍സിപൂര്‍ത്തിയാക്കി.

ഭാര്യ: രാജുള്‍, സഹോദരങ്ങള്‍: രമണി മാത്യു, പരേതരായ രവി എം. മാത്യു, ജേക്കബ്ബി.മാത്യു.
കൂടുതല്‍വിവരങ്ങള്‍ക്ക്‌; ജോണ്‍മാത്യു (ഹ്യൂസ്റ്റണ്‍, ടെക്‌സാസ്‌): ഫോണ്‍:281 815 5899

Top