• Sunday, May 19, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മാമ്പഴം കഴിച്ചാല്‍ പ്രയോജനങ്ങള്‍ പലത്‌

മാമ്പഴം കഴിച്ചാല്‍ പ്രയോജനങ്ങള്‍ പലതാണ്‌. നിത്യവും മാമ്പഴം കഴിക്കുന്നത്‌ കാന്‍സര്‍ പ്രതിരോധത്തെ വര്‍ദ്ധിപ്പിക്കുന്നുവെന്നാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ക്ക്‌ സ്‌തനാര്‍ബുദം, ലൂക്കിമിയ, പ്രോസ്‌റ്റേറ്റ്‌ കാന്‍സര്‌ എന്നിവയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന്‌ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ക്വര്‍സെറ്റിന്‍, ഐസോക്വര്‍സെറ്റിന്‍, അസ്‌ട്രഗാലിന്‍, ഫിസെറ്റിന്‍, ഗാലിക്‌ ആസിഡ്‌, മെതിഗാലട്ട്‌ എന്നീ ആന്റി ഓക്‌സിഡന്റുകള്‍ക്കൊപ്പം ധാരാളം എന്‍സൈമുകളും അടങ്ങിയിട്ടുള്ള പഴമാണ്‌ മാമ്പഴം.

മാമ്പഴത്തിലടങ്ങിയിരിക്കുന്ന ഫൈബര്‍, പെക്ടിന്‍, വിറ്റമിന്‍ സി എന്നിവര്‍ക്ക്‌ കൊളസ്‌ട്രോള്‍ അളവിനെ കുറയ്‌ക്കാനും സാധിക്കും.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്‌ മാമ്പഴം ഉള്ളില്‍ നിന്നും പുറമേ നിന്നും പോഷകം നല്‍കുന്നുണ്ട്‌. നിത്യവും മാമ്പഴം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലെ പാടുകളും മുഖക്കുരുവും അകറ്റാം.

ഒരു ബൗള്‍ മാമ്പഴത്തിന്‌ ശരീരത്തിന്‌ നിത്യവും ആവശ്യമായ 25 ശതമാനം വിറ്റമിന്‍ എ പ്രദാനം ചെയ്യാനാവുമെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. മാമ്പഴം കഴിക്കുന്നതിലൂടെ ശരീരത്തിന്‌ ധാരാളം വിറ്റമിന്‍ സി ലഭിക്കുകയും അത്‌ കാഴ്‌ച ശക്തി വര്‍ധിപ്പിക്കാന്‌ സഹായിക്കുകയും ചെയ്യുന്നു. വരണ്ട കണ്ണിനും നിശാന്ധതയ്‌ക്കും പരിഹാരം നല്‍കാനും മാമ്പഴത്തിന്‌ സാധിക്കും.

ഭക്ഷണത്തിനൊപ്പം ശരീരത്തിലെത്തിയ പ്രോട്ടീനുമായി പ്രവര്‍ത്തിച്ച്‌ ദഹനം സുഗമമാക്കാന്‍ മാമ്പഴത്തിന്‌ സാധിക്കും. മാമ്പഴത്തിലടങ്ങിയിരിക്കുന്ന നാരുകള്‍ക്കും ദഹനപ്രക്രിയയെ സുഖപ്പെടുത്താന്‍ സാധിക്കും.

രക്തത്തിലെ ഇന്‍സുലിന്റെ അളവ്‌ നിയന്ത്രിച്ചു നിര്‍ത്താന്‍ മാവിന്റെ ഇലകള്‍ക്ക്‌ സാധിക്കുമെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.

Top