• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ലോറി തള്ളി മമ്മൂട്ടിയും കൂട്ടരും, വൈറലായി ഉണ്ടയുടെ പോസ്റ്റര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി സബ്‌ ഇന്‍സ്‌പെക്ടര്‍ മണികണ്‌ഠന്‍ സി പിയായി വേഷമിടുന്ന 'ഉണ്ട' എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്‌. വിഷുദിനത്തില്‍ മമ്മൂട്ടി തന്നെയാണ്‌ ലോറി തള്ളുന്ന പോസ്റ്റര്‍ ഫേസ്‌ബുക്കിലൂടെ പങ്കു വെച്ചത്‌.

പോസ്റ്ററില്‍ മമ്മൂട്ടിയടക്കം ഒന്‍പതു പോലീസുകാര്‍ പ്രത്യക്ഷപ്പെടുന്നു. പത്തു പോലീസുകാര്‍ അടങ്ങുന്ന ടീമിനെ ഛത്തീസ്‌ഗഢിലെ നക്‌സല്‍ മേഖലയിലേക്ക്‌ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്ക്‌ അയയ്‌ക്കുന്നതാണ്‌ ചിത്രത്തിന്റെ പ്രമേയമെന്നാണ്‌ സൂചനകള്‍. പോസ്റ്റര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഖാലിദ്‌ റഹ്മാനാണ്‌ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. ഹര്‍ഷാദും ഖാലിദ്‌ റഹ്മാനും ചേര്‍ന്നാണ്‌ തിരക്കഥ ഒരുക്കുന്നത്‌. മമ്മൂട്ടിക്കൊപ്പം ഷൈന്‍ ടോം ചാക്കോ, ജേക്കബ്‌ ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ്‌ പോത്തന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

സംവിധായകന്‍ രഞ്‌ജിത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. ആസിഫ്‌ അലി, വിനയ്‌ ഫോര്‍ട്ട്‌, സുധി കോപ്പ എന്നിവര്‍ അതിഥി താരങ്ങളായെത്തും. സജിത്ത്‌ പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം പ്രശാന്ത്‌ പിള്ള. മൂവി മില്‍, ജെമിനി സ്റ്റുഡിയോസ്‌ എന്നിവയുടെ ബാനറില്‍ കൃഷ്‌ണന്‍ സേതുകുമാറാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. ഈദ്‌ റിലീസ്‌ ആയി ചിത്രം തീയേറ്ററുകളിലെത്തും.

Top