• Sunday, June 2, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

വിസ തട്ടിപ്പ്; മലേഷ്യയില്‍ കുടുങ്ങി നിരവധി മലയാളികള്‍. യുവാവിന്റെ വീഡിയോ സന്ദേശം വൈറലാകുന്നു

കണ്ണൂര്‍: വിസ തട്ടിപ്പിനിരയായി നിരവധി മലയാളികള്‍ മലേഷ്യയില്‍ കുടുങ്ങി കിടക്കുന്നുവെന്ന യുവാവിന്റെ വീഡിയോ സന്ദേശം വൈറലാകുന്നു. പ​​ട്ടി​​ണി​​യി​​ലും അ​​വ​​ശ​​ത​​യി​​ലു​​മാ​​യ ത​​ങ്ങ​​ളെ എ​​ത്ര​​യും പെ​​ട്ടെ​​ന്ന് ര​​ക്ഷി​​ക്ക​​ണ​​മെ​​ന്നാ​​ണ് സ​​ന്ദേ​​ശ​​ത്തി​​ലു​​ള്ള​​ത്. പാ​​നാ​​സോ​​ണി​​ക് ക​​മ്ബ​​നി​​യി​​ല്‍ സെ​​ക്യൂ​​രി​​റ്റി ജോ​​ലി വാ​​ഗ്ദാ​​നം ചെ​​യ്ത് ഓ​​രോ​​രു​​ത്ത​​രി​​ല്‍ നി​​ന്ന് 1.10 ല​​ക്ഷം മു​​ത​​ല്‍ 1.30 ല​​ക്ഷം രൂ​​പ വ​​രെ വാ​​ങ്ങി​​യ​​താ​​യി ചതിയില്‍പ്പെട്ടവര്‍ പറയുന്നു. ക​​ണ്ണൂ​​ര്‍, കാ​​സ​​ര്‍​​ഗോ​​ഡ്, കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​കളില്‍നി​​ന്നു​​ള്ള​​വ​​രാ​​ണ് മലേഷ്യയില്‍ കുടുങ്ങിയത്.

മാ​​ര്‍​​ച്ച്‌ 27 നാ​​ണ് ഇവര്‍ മ​​ലേ​​ഷ്യ​​യി​​ല്‍ എത്തിയത്.15 ദി​​വ​​സ​​ത്തെ സ​​ന്ദര്‍​​ശ​​ക വി​​സ​​യി​​ലെ​​ത്തി​​യ​​വ​​ര്‍​​ക്ക് ഇ​​തു​​വ​​രെ തൊ​​ഴി​​ല്‍​​വി​​സ കമ്ബനി നല്‍കിയില്ല. ഒറ്റമുറിയാലാണ് ഇവരുടെ താമസം. വിസ തീര്‍ന്നതിനാല്‍ പുറത്തിറങ്ങാനും വയ്യ.കഴിക്കാന്‍ ഭക്ഷണമോ, കുടിക്കാന്‍ വെള്ളമോ ഇല്ലാതെ വലയുകയാണെന്ന് സന്ദേശത്തില്‍ പറയുന്നു.

Top