• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പ്രണയാര്‍ദ്ര ഭാവവുമായി 'ലൂക്ക'യുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍

മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസ്‌ നായകനാകുന്ന ലൂക്ക എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ടു. ആഹാന കൃഷ്‌ണകുമാറാണ്‌ ചിത്രത്തില്‍ ടൊവിനോയുടെ നായികയയി എത്തുന്നത്‌. സന്തോഷമാര്‍ന്ന പ്രണയ ഭാവം പങ്കുവക്കുന്നതാണ്‌ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍.

നായകന്റെയും നായികയുടേയും പ്രണയ നിമിഷമാണ്‌ ഫസ്റ്റ്‌ലുക്ക്‌ പോസ്റ്ററില്‍ ഉള്ളത്‌. ഒരു വിന്റേജ്‌ വീടിന്റെ മുകള്‍ തട്ട്‌ എന്ന്‌ തോന്നിക്കുന്ന മനോഹരമായ പശ്ചാത്തലം പോസ്റ്ററില്‍ കാണാം. ടൊവിനോ തന്നെയാണ്‌ തന്റെ ഫെയിസ്‌ബുക്ക്‌ പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പങ്കുവച്ചത്‌.

നിതിന്‍ ജോര്‍ജ്‌, തലൈവാസല്‍ വിജയ്‌, ജാഫര്‍ ഇടുക്കി, പൗളി വില്‍സന്‍ എന്നിവരാണ്‌ സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്‌. നവാഗതനായ അരുണ്‍ ബോസ്‌ സംവിധാനം ചെയ്‌തിരിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌ അരുണ്‍ ബോസും മൃദുള്‍ ജോര്‍ജും ചേര്‍ന്നാണ്‌. സ്‌റ്റോറി ആന്‍ഡ്‌ തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ്‌ ഹുസൈനും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

Top