• Monday, June 3, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ജിന്‍സണ് സ്വര്‍ണ്ണം, ചിത്രയ്ക്കും, സീമയ്ക്കും വെങ്കലം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് സുവര്‍ണ നേട്ടം. പുരുഷന്‍മാരുടെ 1500 മീറ്ററില്‍ ജിന്‍സണ്‍ സ്വര്‍ണം സ്വന്തമാക്കി. മൂന്ന് മിനിറ്റ് 44.72 സെക്കന്റില്‍ ഫിനിഷ് ചെയ്‌താണ്‌ ജിന്‍സണ്‍ ഇന്ത്യയുടെ 12-ാം സ്വര്‍ണം നേടിയത്.നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി നേടിയിരുന്നു. അതേസമയം, 800 മീറ്ററിലെ സ്വര്‍ണജേതാവ് മന്‍ജീത് സിംഗിന് നാലാം സ്ഥാനത്തെ ഫിനിഷ് ചെയ്യാനായുള്ളൂ.

നേരത്തെ. ഏഷ്യന്‍ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ മലയാളി താരം പി.യു ചിത്ര സ്വന്തമാക്കിയിരുന്നു. 1,500 മീറ്റര്‍ ഫൈനലില്‍ വെങ്കലം നേടിയാണ് ചിത്ര ഇന്ത്യയ്ക്കായി ഇന്നത്തെ അക്കൗണ്ട് തുറന്നത്. 4:12.56 സെക്കന്‍ഡിലാണ് ചിത്ര മൂന്നാമതായി ഓടിയെത്തിയത്. ബഹ്റൈന്‍ താരം കല്‍കിഡാന്‍ ബെഫ്കാഡു (4:07.88) സ്വര്‍ണവും ബഹ്റൈന്റെ തന്നെ ടിജിസ്റ്റ് ബിലേ (4:09.12) വെള്ളിയും നേടി.

അതിനിടെ പുരുഷ വിഭാഗം ഹോക്കിയില്‍ നിലവിലെ ചാമ്ബ്യന്‍മാര്‍ കൂടിയായ ഇന്ത്യ സെമിയില്‍ പുറത്തായത് തിരിച്ചടിയായി. സെമിയില്‍ മലേഷ്യയോട് തോറ്റതോടെ നിലിവലെ സ്വര്‍ണമെഡല്‍ ജേതാക്കളായ ഇന്ത്യയുടെ നേട്ടം വെങ്കലത്തില്‍ ഒതുങ്ങി. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ സീമ പൂനിയയും ഇന്ത്യയ്‌ക്കായി വെങ്കലം നേടി.

Top