• Sunday, May 19, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളില്‍ ചിലരെ സൈന്യം പുറത്തെത്തിച്ചു

മൂന്നാര്‍: കനത്ത മഴയും മണ്ണിടിച്ചിലും മൂലം പള്ളിവാസലിലെ സ്വകാര്യ റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളില്‍ ചിലരെ കരസേനാ ഉദ്യോഗസ്ഥര്‍ സാഹസികമായി രക്ഷപ്പെടുത്തി. റഷ്യയില്‍ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കന്‍ ദമ്ബതികളെയുമാണ് സമാന്തര നടപ്പാതയിലൂടെ പുറത്തെത്തിച്ചത്. റഷ്യന്‍ കുടുംബം കുമരകത്തേക്കും അമേരിക്കന്‍ ദമ്ബതികള്‍ പത്തനംതിട്ട മാരാമണിലേക്കും പുറപ്പെട്ടു.

ഏതാണ്ട് മുപ്പതോളം വിദേശികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ അടിയന്തരമായി സ്വദേശത്തേക്ക് തിരികെ പോവേണ്ടവരെയാണ് സാഹസികമായ സമാന്തരപാത വഴി പുറത്തെത്തിച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ത്ത വഴി ശരിയാകുന്നത് വരെ ബാക്കിയുള്ളവര്‍ കാത്തിരിക്കാമെന്ന് അറിയിച്ചു. ഇവരെ വൈകുന്നേരത്തോടെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് കരസേനാ ഉദ്യോഗസ്ഥര്‍. അതേസമയം, ചട്ടടങ്ങള്‍ ലംഘിച്ച്‌ വിനോദ സഞ്ചാരികളെ താമസിപ്പിച്ചതിനും നിര്‍മാണം നടത്തിയതിനും റിസോര്‍ട്ട് അധികൃതര്‍ക്കെതിരെ കേസെടുത്തു.

Top