• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷിച്ചു

ടൊറന്‍റോ: കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളും കരോൾ സർവീസും നവംബർ 17 ന് മിസിസൗഗായിലുള്ള പോർട്ട് ക്രെഡിറ്റ് സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ (70 Mineola Road East , Mississauga ) ആഘോഷിച്ചു.

റവ. തോമസ് കണ്ണേത്ത് കോർ എപ്പിസ്‌കോപ്പ, മോൺസി. ഡോ. ജിജി ഫിലിപ്പ് എന്നിവരെയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ ബോർഡ് ട്രസ്റ്റിമാരായ തോമസ് തോമസ് , സൂസൻ ബെഞ്ചമിൻ, ഷോൺ സേവ്യർ എന്നിവരെയും പ്രശംസാ ഫലകം നൽകി ആദരിച്ചു.
ഫാ. പി.കെ. മാത്യു മെമ്മോറിയൽ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വിതരണം ചെയ്തു.

സുജാ എബ്രാഹം , വർഗീസ് മാത്യു , ജിബി സൂസൻ വർഗീസ് (St. Thomas Orthodox Church) എന്നിവർക്ക് ഒന്നാം സമ്മാനവും സിനി ജോസ്‌ലിൻ , ജ്യോതി ചെറിയാൻ, എറിൻ എബ്രാഹം ( CSI Christ Church Toronto ) എന്നിവർക്ക് രണ്ടാം സമ്മാനവും സണ്ണി ഫിലിപ്പോസ്, ആശാ ഡിലീഷ് , മേരി പോൾ ( St. Peter’s Syriac Orthodox Church) എന്നിവർക്ക് മൂന്നാം സമ്മാനവും ലഭിച്ചു.

എക്യുമെനിക്കൽ ഫെല്ലോഷിപ്പ് പ്രസിഡന്‍റ് റവ. മോൻസി വർഗീസ് അധ്യക്ഷത വഹിച്ചു . റവ.സുനിൽ മാത്യു ക്രിസ്മസ് സന്ദേശം നൽകി. സെക്രട്ടറി തോമസ്‌ കെ തോമസ്‌ സ്വാഗതവും ട്രഷാറാർ മാറ്റ് മാത്യൂസ്‌ നന്ദിയും പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി സ്നേഹ വിരുന്നും സംഘടിപ്പിച്ചു.

St. Thomas Syro-Malabar Catholic Church, St. Alphonsa Syro-Malabar Catholic Church, CSI Christ Church Toronto, St. Thomas Orthodox Church, Canadian Marthoma Church Toronto, CSI Church Toronto, St. Mathew’s Marthoma Church Milton, St. Ignatius Knanaya Syrian Orthodox Church, St. Mary’s Malankara Catholic Church, St. Gregorios Indian Orthodox Church, St. George Syriac Orthodox Church, Jerusalem Martha Mariam Syriac Orthodox Church, St.Johns Orthodox Church Hamilton, St. Mary’s Syriac Orthodox Church of Canada, St. Peter’s Syriac Orthodox Church, St. Gregorios Orthodox Church, St. Mary’s Orthodox Church, St. Marys Syro-Malabar Knanaya Catholic Church, Jerusalem Martha Mariam Syriac Orthodox Church എന്നീ അംഗങ്ങളായിട്ടുള്ള 19 പള്ളികളും ചേർന്നാണ് പ്രോഗ്രാമുകൾ നടത്തിയത് .

എക്യുമെനിക്കൽ ഫെല്ലോഷിപ്പ് പ്രസിഡന്‍റ് റവ. മോൻസി വർഗീസ് , സെക്രട്ടറി തോമസ്‌ കെ. തോമസ്‌, ട്രഷാറാർ മാറ്റ് മാത്യൂസ്‌ , മാത്യു കുതിരവട്ടം, സോണി തോമസ്‌, സാക്ക്‌ സന്തോഷ്‌ കോശി , സൈമണ്‍ പ്ലാത്തോട്ടം, ജെറി ജോർജ് , സുജിത്ത് എബ്രാഹം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

വിവരങ്ങൾക്ക് www. keralachristianecumenicalfellowship.com സന്ദർശിക്കുക .

റിപ്പോർട്ട്: ജയ്സ‍ൺ മാത്യു

Top