• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പ്രശസ്‌ത എഴുത്തുകാരന്‍ ജോസഫ്‌ മാത്യു പടന്നമാക്കല്‍ നിര്യാതനായി

കോവിഡ്‌ 19 ബാധിച്ച്‌ ന്യൂയോര്‍ക്കില്‍ ഒരു മലയാളിക്ക്‌ കൂടി ജീവന്‍ നഷ്ടമായി. പ്രശസ്‌ത എഴുത്തുകാരന്‍ ജോസഫ്‌ മാത്യു (75)വാണ്‌ അന്തരിച്ചത്‌. കാഞ്ഞിരപ്പള്ളി സ്വദേശിയാണ്‌.

ഈരാറ്റുപേട്ട കൂട്ടക്കല്ല്‌ വെട്ടത്ത്‌ റോസക്കുട്ടിയാണ്‌ ഭാര്യ. ഡോ. ജിജോ ജോസഫ്‌ (ന്യൂയോര്‍ക്ക്‌), ഡോ. ജിജി അഞ്‌ജലി ജോസഫ്‌ എന്നിവര്‍ മക്കളാണ്‌. അബി (ഫിലാഡല്‍ഫിയ) മരുമകനാണ്‌.

കോവിഡ്‌ ബാധിച്ച്‌ ഏതാനും ദിവസമായി ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആദ്യ സെക്രട്ടറിയായിരുന്നു.

Top