• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

തോല്‍വി അംഗീകരിക്കുന്നു: കാപ്പന്റെ വിജയം വോട്ടു കച്ചവടത്തിലൂടെ: ജോസ്‌ കെ. മാണി

പാലായിലെ തോല്‍വി അംഗീകരിക്കുന്നുവെന്നും കാപ്പന്റെ വിജയം വോട്ട്‌ കച്ചവടത്തിലൂടെയാണെന്നും കേരള കോണ്‍ഗ്രസ്‌ ചെയര്‍മാനും പാലായിലെ എല്‍.ഡി.എഫ്‌. സ്ഥാനാര്‍ഥിയുമായ ജോസ്‌ കെ. മാണി. കോട്ടയത്ത്‌ തിരഞ്ഞെടുപ്പ്‌ ഫലം അറിഞ്ഞ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ചരിത്രം തിരുത്തിയെഴുതുവാന്‍ ഈ തിരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു. ഇടത്‌ സര്‍ക്കാരിന്‌ തുടര്‍ ഭരണം ലഭിക്കുവാനും അതില്‍ കേരള കോണ്‍ഗ്രസ്‌ പാര്‍ട്ടിയ്‌ക്കും പങ്കു ചേരുവാന്‍ കഴിഞ്ഞു എന്നുള്ളതില്‍ അഭിമാനം ഉണ്ട്‌. പാലായില്‍ പരാജയപ്പെട്ടു എന്നത്‌ അംഗീകരിക്കുന്നു.

യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയെ അംഗീകരിക്കുന്നു. പക്ഷേ, ഈ വിജയത്തിന്‌ പിന്നില്‍ വലിയ വോട്ട്‌ കച്ചവടം ഉണ്ട്‌. ബി.ജെ.പിയുമായി വോട്ട്‌ കച്ചവടം നടത്തിയെന്നും ജോസ്‌ കെ. മാണി പറഞ്ഞു

Top