• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ജയറാം നായകനായ പട്ടാഭിരാമന്‍ അവസാന ഘട്ടത്തില്‍

ജയറാം നായകവേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം പട്ടാഭിരാമന്റെ ഷൂട്ടിംഗ്‌ അവസാന ഘട്ടത്തിലേക്ക്‌. അച്ചായന്‍സ്‌, ആടു പുലിയാട്ടം, ചാണക്യതന്ത്രം, തിങ്കള്‍ മുതല്‍ വെള്ളിവരെ തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധേയനായ കണ്ണന്‍ താമരക്കുളമാണ്‌ സംവിധാനം ചെയ്യുന്നത്‌. മിയയാണ്‌ ചിത്രത്തിലെ നായിക.

തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്‌. ജയറാമിനും മിയക്കും പുറമേ പാര്‍വ്വതി നമ്പ്യാര്‍, ഷീലു ഏബ്രഹാം, മാധുരി, ഹരീഷ്‌ കണാരന്‍, ബൈജു സന്തോഷ്‌, രമേശ്‌ പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ജയറാമും കുടുംബവും ലണ്ടനിലേക്ക്‌ അവധിക്കാലം ആഘോഷിക്കാന്‍ പോയിരിക്കുന്നതിനാല്‍ തിരികെ വന്നതിന്‌ ശേഷം അവസാന രംഗങ്ങള്‍ തിരുനെല്‍വേലിയില്‍ ചിത്രീകരിക്കും.

തിരക്കഥ ദിനേഷ്‌ പള്ളത്ത,്‌ ഛായാഗ്രാഹണം രവിചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌പ്രതാപന്‍ കല്ലിയൂര്‍, ഗാനങ്ങള്‍കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മുരുകന്‍ കാട്ടാക്കട, സംഗീതം എം. ജയചന്ദ്രന്‍, പി.ആര്‍.ഒ എ.എസ്‌ ദിനേശ്‌.

Top