• Sunday, May 19, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കാലവര്‍ഷം എത്തി, മണ്‍സൂണ്‍ ടൂറിസത്തിന്‌ ഒരുങ്ങി ഇടുക്കി

കാലവര്‍ഷം എത്തിയതോടെ മഴയുടെ സൗന്ദര്യം കവരാനായി ഇടുക്കിയിലേക്കുള്ള സഞ്ചാരികളുടെ തിരക്ക്‌ വര്‍ധിച്ചു. മണ്‍സൂണ്‍ ടൂറിസത്തെ വരവേല്‍ക്കാന്‍ മഞ്ഞുപുതച്ച്‌ ഹൈറേഞ്ച്‌ ഒരുങ്ങി. മണ്‍സൂണ്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികളാണ്‌ കേരളത്തിലെ വിനോദസഞ്ചാര വകുപ്പ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌.

ജൂണ്‍ അവസാനം വാഗമണ്ണില്‍ മഴനടത്തവും ജൂലായ്‌ ആദ്യം രാമക്കല്‍മേട്ടിലും മൂന്നാറിലും മണ്‍സൂണ്‍ മ്യൂസിക്കും സംഘടിപ്പിക്കുമെന്ന്‌ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജയന്‍ പി വിജയന്‍ പറഞ്ഞു. സഞ്ചാരികള്‍ക്ക്‌ വ്യത്യസ്‌ത അനുഭവം പകരാനും പരിസ്ഥിയിയെ സ്‌നേഹിക്കാനും സംരക്ഷിക്കാനുമുള്ള സന്ദേശം നല്‍കുക എന്നതുമാണ്‌ ഇത്തരം പരിപാടികള്‍ കൊണ്ട്‌ ടൂറിസംവകുപ്പ്‌ ലക്ഷ്യംകാണുന്നത്‌.

തേക്കടി, മൂന്നാര്‍, വാഗമണ്‍, രാമക്കല്‍മേട്‌ എന്നിവിടങ്ങിളിലാണ്‌ മഴ തുടങ്ങിയാല്‍ കൂടുതല്‍ പേരെത്തുന്നത്‌. തെക്കിന്റെ കാശ്‌മീര്‍ എന്നറിയപ്പെടുന്ന മൂന്നാറില്‍ രണ്ട്‌ ദിവസമായി എത്തിയത്‌ പതിനായിരങ്ങളാണ്‌. രാജമലയിലും മാട്ടുപ്പെട്ടി, എക്കോ പോയിന്റ്‌ എന്നിവിടങ്ങളിലും നല്ലതിരക്ക്‌ അനുഭവപ്പെട്ടു. ഓണം വരെയാണ്‌ മണ്‍സൂണ്‍ ടൂറിസത്തിന്റെ കാലയളവ്‌

Top