• Sunday, May 19, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പൈന്‍ ബെറി കഴിക്കുന്നത് കാന്‍സര്‍ രോഗം ചെറുക്കാന്‍ ഉത്തമം

പൈന്‍ബെറി അഥവാ വൈറ്റ് സ്ട്രോബെറി കഴിക്കുന്നത് ശീലമാക്കിയാല്‍ ഹൃദയസംബന്ധമായതും കാന്‍സര്‍ പോലുള്ളതുമായ രോഗങ്ങള്‍ ചെറുക്കാന്‍ സഹായിക്കും.മാനസികസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ഏറ്റവും നല്ലതാണ്‌ പൈന്‍ബെറി. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റ്‌ അടങ്ങിയത്‌ കൊണ്ട്‌ തന്നെ ക്യാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാന്‍ പൈന്‍ബെറി സഹായിക്കും .പ്രതിരോധശേഷി കൂട്ടാന്‍ ഏറ്റവും നല്ലതാണ്‌ പൈന്‍ബെറി.

പൈന്‍ബെറിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനും അലര്‍ജി പോലുള്ള അസുഖങ്ങള്‍ അകറ്റാനും ഏറെ നല്ലതാണ്‌. പൊട്ടാഷ്യം ധാരാളം അടങ്ങിയ പൈന്‍ബെറി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും. പക്ഷാഘാതം, അസിഡിറ്റി പോലുള്ള അസുഖങ്ങളെ ചെറുക്കന്‍ നല്ലതാണു . ഡയറ്റ്‌ ചെയ്യുന്നവര്‍ ദിവസവും രണ്ട്‌ പൈന്‍ബെറി വീതം കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊഴുപ്പ് അലിയിച്ച്‌ കളയുകയും നല്ല കൊഴുപ്പിനെ നിലനിര്‍ത്തുന്നതിനും സഹായിക്കും.

ശരീരത്തിലെ കൊഴുപ്പ്‌ അകറ്റി തടി കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്‌ പൈന്‍ബെറി. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും പൈന്‍ബെറി കഴിക്കുന്നത്‌ ഗുണം ചെയ്യും.അതുപോലെ ഗര്‍ഭിണികള്‍ പൈന്‍ബെറി കഴിക്കുന്നത്‌ നല്ലതാണ്‌.ജനനവൈകല്യപ്രശ്‌നങ്ങള്‍ തടയാനും ഡൗണ്‍ സിഡ്രം, ഓട്ടിസം പോലുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കാനും ഇത് ഉത്തമമാണ് .നെതര്‍ലാന്റ്‌, ബെല്‍ജിയം,അമേരിക്ക എന്നി രാജ്യങ്ങളിലാണ്‌ പൈന്‍ബെറി കൂടുതലായി കണ്ട്‌ വരുന്നത്‌.ധാരാളം ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും അടങ്ങിയ പഴവര്‍ഗമായതിനാല്‍ ഏത് പ്രായക്കാര്‍ക്കും നല്ലതാണ് .

Top