• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പട്ടേല്‍ പ്രതിമ കാണാനെത്തുന്നവ‌ര്‍ക്ക് വേണ്ടി എയര്‍പോര്‍ട്ട് വരുന്നു

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ കാണാന്‍ വരുന്നവര്‍ക്ക് വേണ്ടി എയര്‍പോര്‍ട്ട് വരുന്നു. സന്ദ‌ര്‍ശകര്‍ക്ക് വേണ്ടിയാണ് എയര്‍പോര്‍ട്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. മാത്രമല്ല റെയില്‍വേ ഗതാഗതവും നീട്ടാനുള്ള തീരുമാനം കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നര്‍മ്മദ ജില്ലയിലെ രാജ്പിപ്ലയിലാണ് എയര്‍പോര്‍ട്ട് തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നേതൃത്തവുമായി ചര്‍ച്ച നടത്തിയെന്നുംമുഖ്യമന്ത്രി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. റെയില്‍വെ ഗതാഗതം പ്രതിമയുടെ സ്ഥാപിച്ചിട്ടുള്ള സമീപത്തേക്ക് മാറ്റാന്‍ റെയില്‍വെ അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

എയര്‍പോര്‍ട്ടിനായി 47 ഭൂമിയാണ് ഏറ്റെടുക്കുന്നത്. പ്രതിമ കാണാന്‍ വരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. നര്‍മ്മദ തീരത്ത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നാണ് 2989 കോടി മുടക്കി നി‌ര്‍മ്മിച്ച പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.

Top