• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഇമ്പങ്ങളുടെ പറുദീസയിലേക്ക്‌ യാത്രയായ റവ ഡോ ജോര്‍ജ്‌ തരകന്‍

പി പി ചെറിയാന്‍
ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ഇന്‍ സൗത്ത്‌ ഇന്ത്യയുടെ മുന്‍ പ്രസിഡന്റ്‌ റവ ഡോ ജോര്‍ജ്‌ തരകന്‍ ഇമ്പങ്ങളുടെ പറുദീസയിലേക്ക്‌ യാത്രയായി. ചരിത്രത്തില്‍ സ്‌മരണീയമായ സംഭാവനകള്‍ നല്‍കിയ റവ ഡോ ജോര്‍ജ്‌ തരകന്‍ യവ്വനം മുതല്‍ വാര്‍ദ്ധക്യം വരെയും വിശ്വസ്‌തനായി സേവനമനുഷ്‌ഠിച്ചു. ഡാളസില്‍ മക്കളോടൊപ്പം വിശ്രമ ജീവിതം നയിക്കുന്നതിനിടയിലാണ്‌ താത്‌കാലിക ജീവിതത്തില്‍ നിന്നും വിട പറഞ്ഞു താന്‍ പ്രിയം വെച്ച, തന്നെ വീണ്ടെടുത്ത സ്വര്‍ഗീയ പിതാവിന്റെ സന്നിധിയിലേക്ക്‌ ചേര്‍ക്കപ്പെട്ടത്‌.

ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തുരുത്തിക്കര തരകന്‍ പറമ്പില്‍ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വൈദ്യശാസ്‌ത്രത്തില്‍ ബിരുദം നേടി. ദീര്‍ഘ വര്‍ഷങ്ങള്‍ മെഡിക്കല്‍ ഡോക്ടറായി സേവനമനുഷ്‌ഠിച്ച ജോര്‍ജ്ജ്‌ തരകന്‍ തുടര്‍ന്നും വിശ്രമം എന്തെന്നറിയാതെ നിരവധി സ്ഥലങ്ങളില്‍ സഭകളുടെ സ്ഥാപകനും ശുശ്രൂഷകനും ആയിരുന്നു. ഏഷ്യന്‍ ബൈബിള്‍ കോളേജ്‌ ഡയറക്ടര്‍, എസ്‌ എം എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍, കോളേജ്‌ ഓഫ്‌ ടെക്‌നോളജി ഡയറക്ടര്‍, എന്നീ നിലകളിലും ആതുര സേവന രംഗത്ത്‌ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഡോക്ടര്‍ ആയും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

1970 കളില്‍ ഇടയ്‌ക്കാട്‌ ദൈവസഭയുടെ സ്ഥാപകനും ആദ്യനാളുകളില്‍ ശുശ്രൂഷകനും ആയി സേവനമനുഷ്ടിച്ച സമയങ്ങളിലെല്ലാം അദ്ദേഹം നേതൃത്വം നല്‍കിയ പ്രാര്‍ത്ഥനകളും ശുശ്രൂഷയും ദൈവസഭയ്‌ക്കും വിശ്വാസികള്‍ക്കും ഏറെ അനുഗ്രഹമായിരുന്നു. തികഞ്ഞ അധ്യാപകനും, ദൈവവചന പരിജ്ഞാനത്താല്‍ അനുഭവ സമ്പന്നനായ ഒരു പ്രഭാഷകനും, നല്ലൊരു ലേഖകനും, എല്ലാവരെയും ഒരുപോലെ സ്‌നേഹിക്കുവാനുള്ള നല്ലൊരു മനസ്സിനു ഉടമയായിരുന്നു.റവ ഡോ ജോര്‍ജ്‌ തരകന്‍ .

അഞ്ചു പതീറ്റാണ്ടുകള്‍ ദൈവീക ശുശ്രുഷയില്‍ കൈത്താങ്ങല്‍ നല്‍കിയിരുന്നത്‌ ജീവിത സഖിയായിരുന്ന തങ്കമ്മ ജോര്‍ജായിരുന്നു.

മക്കള്‍: സുസന്‍ ബേബി(ഡാളസ്‌), എക്‌സ്‌പ്രസ്സ്‌ ഹെറാള്‍ഡ്‌ പത്രത്തിന്റെ ചീഫ്‌ എഡിറ്ററും അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനും ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ ക്ലബ്‌ ഡാളസ്‌ ചാപ്‌റ്റര്‍ വൈസ്‌ പ്രസിഡന്റുമായ രാജു തരകന്‍ (ഡാളസ്‌), റോസമ്മ ജോണ്‍ (ഡാളസ്‌), തോമസ്‌ തരകന്‍ (കേരളം), വല്‍സമ്മ രാജന്‍(ഡാളസ്‌), ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ഇന്‍ സൗത്ത്‌ ഇന്ത്യയുടെ നിലവിലുള്ള പ്രസിഡന്റ്‌ റവ ജോണ്‍സണ്‍ തരകന്‍ , വിജോയി തരകന്‍(ഡാളസ്‌) , ഫ്‌ലവേര്‍സ്‌ ടി വി റീജിയണല്‍ മാനേജരും, ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ വില്‍സണ്‍ തരകന്‍ .

മരുമക്കള്‍: കെ.സി ബേബി, ജയിനമ്മ രാജന്‍, ജോണ്‍ കെ വര്‍ഗീസ്‌, സൂസി തോമസ്‌, വി.എം.രാജന്‍, ലത മോള്‍ ജോണ്‍സന്‍, മേഴ്‌സി വിജോയി, ബീന വില്‍സണ്‍.

മെമ്മോറിയല്‍ സര്‍വീസ്‌ 08 07 2020 വെള്ളിയാഴ്‌ച വൈകീട്ട്‌ 6:30
സ്ഥലം ഐ പി സി ഹെബ്രോന്‍, ഗാര്‍ലാന്‍ഡ്‌, ടെക്‌സാസ്‌

ഫ്യൂണറല്‍ സര്‍വീസ്‌ 08 08 20 ശനിയാഴ്‌ച രാവിലെ 9:30
സ്ഥലം ഇന്‍സ്‌പിറേഷന്‍ ചര്‌ച്ച ബെല്‍റ്റ്‌ ലൈന്‍ റോഡ്‌ ,മെസ്‌കിറ്റ്‌, ടെക്‌സാസ്‌

തുടര്‍ന്ന്‌ സണ്ണിവെയില്‍ ന്യൂഹോപ്‌ സെമിത്തേരിയില്‍ സംസ്‌കാരം

Top