• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫോമാ അനുശോചിച്ചു

ഡാളസ്: വയനാട് പാർലമെന്‍റേറിയനും രാഷ്ട്രീയ പ്രവർത്തകനുമായ എം.ഐ. ഷാനവാസിന്‍റെ നിര്യാണത്തിൽ ഫോമാ അനുശോചിച്ചു. 

മികച്ച പാർലമെന്‍റേറിയൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ ശുഭോദർക്കമായ പ്രവർത്തനങ്ങൾ കാഴ്ച വച്ച വ്യക്തിത്വമായിരുന്നു എം.ഐ. ഷാനവാസ് .അമേരിക്കൻ മലയാളികളുമായും സംഘടനകളുമായി നല്ല ബന്ധം വച്ചു പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. മികച്ച പ്രാസംഗികൻ, സാംസ്കാരിക ,സാമൂഹിക, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമായിരുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുകയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നതായി പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ, ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറർ ഷിനു ജോസഫ്, വൈസ് പ്രസിഡന്‍റ് വിൻസന്‍റ് ബോസ്, ജോയിന്‍റ് സെക്രട്ടറി സജു ജോസഫ്, ജോയിന്‍റ് ട്രഷറർ ജെയിൻ കണ്ണച്ചാൻ പറമ്പിൽ എന്നിവർ അറിയിച്ചു.

Top