• Sunday, May 19, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫോ​മാ ബൈ​ലോ ക​മ്മ​റ്റി രൂ​പി​ക​രി​ച്ചു

ഡാ​ള​സ്: ഫോ​മാ​യു​ടെ ബൈ​ലോ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ഏ​ഴം​ഗ ക​മ്മ​റ്റി രൂ​പി​ക​രി​ച്ചു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഫോ​മാ​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​മ​പ​ര​മാ​യി സു​ഗു​മ​മാ​ക്കു​വാ​ൻ വേ​ണ്ടി ഈ ​ക​മ്മ​റ്റി പ​രി​ശ്ര​മി​ക്കും. ഫോ​മാ​യു​ടെ നി​ല​വി​ലു​ള്ള ച​ട്ട​ങ്ങ​ളി​ലെ ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കു​വാ​ൻ ഈ ​ക​മ്മ​റ്റി മു​ൻ​കൈ​യെ​ടു​ക്കും. ഫോ​മാ രൂ​പീ​ക​ര​ണ​ത്തി​ന് ശേ​ഷം മൂ​ന്നാം ത​വ​ണ​യാ​ണ് ബൈ​ലോ പ​രി​ഷ്ക​രി​ക്കു​ന്ന​ത്. ഫോ​മാ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞു​കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​നം ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കും.

ഫോ​മാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ഷ​ണ​ൽ ക​മ്മ​റ്റി മെ​ന്പ​ർ ചാ​ക്കോ കോ​യി​ക്ക​ലേ​ത് കോ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ക​മ്മ​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ സാം ​ഉ​മ്മ​ൻ ആ​യി​രി​ക്കും. ക​മ്മ​റ്റി​യു​ടെ വൈ​സ് ചെ​യ​ർ​മാ​നാ​യി ജോ​സ് തോ​മ​സി​നെ​യും, സെ​ക്ര​ട്ട​റി​യാ​യി സ​ജി ഏ​ബ്രാ​ഹാ​മി​നെ​യും മെം​ബേ​ർ​സാ​യി നി​യ​മ​വി​ധ​ഗ്ദ​നാ​യ ജോ​സ് കു​ന്നേ​ൽ, ഡോ. ​ജെ​യിം​സ് കു​റി​ച്ചി, സാം ​ജോ​ണ്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.


റി​പ്പോ​ർ​ട്ട്: പ​ന്ത​ളം ബി​ജു തോ​മ​സ്

Top