• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഡാളസിൽ സംയുക്ത ക്രിസ്‌മസ് ന്യുഇയർ ആഘോഷം ഡിസംബർ ഒന്നിന്

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ് ഓഫ് ഡാളസിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്രിസ്മസ് - ന്യുഇയർ ആഘോഷം ഡിസംബർ ഒന്നിന് (ശനി) നടക്കും. ഡാളസിലെ മാർത്തോമ്മ ഇവന്‍റ് സെന്‍ററിൽ (11550 Luna Rd,Farmers Branch, Tx 75234) വൈകുന്നേരം 5 മുതലാണ് പരിപാടി.

മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത ക്രിസ്മസ് - ന്യുഇയർ സന്ദേശം നൽകും. സണ്ണിവെയിൽ സിറ്റി മേയർ സജി ജോർജ്, കോപ്പൽ സിറ്റി കൗൺസിലർ ബിജു മാത്യു, സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ വികാരി ജനറാൾ റവ.സി.കെ.ജേക്കബ്, എന്നിവർ മുഖ്യതിഥികളായിരിക്കും.

കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ് ഡാളസിൽ ആരംഭിച്ചതിന്‍റെ നാല്പതാം വാർഷികം ആഘോഷിക്കുന്ന ഈവർഷത്തെ പ്രവർത്തനങ്ങൾക്ക് സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയാണ് നേതൃത്വം നൽകുന്നത്.

ഡാളസിലെ ഇരുപത്തി ഒന്ന് ഇടവകളിലെ ഗായകസംഘങ്ങൾ ഗാനശ്രുശ്രുഷക്ക് നേതൃത്വം നൽകും. ഡാളസ്‌ പട്ടണത്തിലെ എല്ലാ വൈദികരും വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമം ആണ് 40 വർഷമായി നടത്തിവരുന്ന ക്രിസ്മസ് - ന്യുഇയർ ആഘോഷം.

വൈദീകർ ഉൾപ്പടെ 24 അംഗങ്ങൾ അടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മിറ്റിയാണ് കെഇസിഎഫിന്‍റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഡാളസിലെ എല്ലാ വിശ്വാസികളെയും ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്‍റ് ഫാ.മത്തായി മണ്ണൂർവടക്കേതിൽ, ജനറൽ സെക്രട്ടറി അലക്സ് അലക്‌സാണ്ടർ, ട്രഷറാർ ജോബി എബ്രഹാം എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ഷാജി രാമപുരം

Top