• Sunday, May 19, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഗജ വീശിയടിക്കുന്നു; ഇടുക്കിയില്‍ നാലിടത്ത് ഉരുള്‍പൊട്ടി; കേരള തീരത്തും ജാഗ്രത

ഇടുക്കി : ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. വട്ടവട-പഴത്തോട്ടം, കോവിലൂര്‍-പഴത്തോട്ടം, കൊട്ടാക്കമ്ബൂര്‍-കോവിലൂര്‍, പഞ്ചനാട്ട് പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

3 വീടുകള്‍ പൂര്‍ണമായും 14 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കോവിലൂര്‍ തോട് കരകവിഞ്ഞ് ഒഴുകുകയാണ്.മാട്ടുപ്പെട്ടി ഡാമില്‍ ബോട്ടിംഗ് നിര്‍ത്തിവെച്ചു.

പ്രദേശത്തെ റോഡില്‍ രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മുതലപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച്ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും പെയ്‌തുകൊണ്ടിരിക്കുകയാണ്.

Top