• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

നേതൃമാറ്റത്തിന്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌. വി.ഡി.സതീശന്‍ എംഎല്‍എ പ്രതിപക്ഷ നേതാവായേക്കും.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ നേതൃമാറ്റത്തിന്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌. വി.ഡി.സതീശന്‍ എംഎല്‍എ പ്രതിപക്ഷ നേതാവായേക്കും. കെ.സുധാകരന്‍ എംപിയെ കെപിസിസി പ്രസിഡന്റായും പി.ടി.തോമസ്‌ എംഎല്‍എയെ യുഡിഎഫ്‌ കണ്‍വീനറായും തിരഞ്ഞെടുക്കുമെന്നാണു സൂചന.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ പാര്‍ട്ടി എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്‌ചയുടെ അടിസ്ഥാനത്തില്‍ എംപിമാരായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, വി. വൈത്തിലിംഗം എന്നിവരുടെ റിപ്പോര്‍ട്ട്‌ പരിഗണിച്ചാകും അന്തിമ തീരുമാനമുണ്ടാകുക.

എ ഗ്രൂപ്പിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും പിന്തുണ ഉറപ്പിച്ചതോടെ രമേശ്‌ ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവാകും എന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ യുവ എംഎല്‍എമാര്‍ വി.ഡി.സതീശനെ പിന്തുണയ്‌ക്കുകയായിരുന്നു. രമേശ്‌ ചെന്നിത്തല വീണ്ടും തുടര്‍ന്നാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന്‌ യുവ നേതൃത്വം അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Top