• Wednesday, May 8, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കോമൺവെൽത്ത് ഗെയിംസ്: വനിതകളുടെ ലോൺ ബോളിൽ ഇന്ത്യക്ക് സ്വർണം, ചരിത്ര നേട്ടം.

കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ലോൺ ബോളിൽ സ്വർണം നേടിയ ഇന്ത്യ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 17-10ന് തോൽപിച്ചു. ലോൺബോളുകളുടെ ചരിത്രത്തിലാദ്യമായി ഇന്ത്യ മെഡൽ നേടി. ലോൺ ബോളിൽ മൂന്ന് തവണ സ്വർണം നേടിയ ടീമാണ് ദക്ഷിണാഫ്രിക്ക.

ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണമെഡൽ നാലായി.ഇതുവരെ ആകെ പത്ത് മെഡലുകളാണ് ഇന്ത്യ നേടിയത്. നാല് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമാണ് നേട്ടം.

 

Top