• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സ്‌തനാര്‍ബുദത്തിന്റെ കാരണം മാനസിക സംഘര്‍ഷമെന്ന്‌ പഠനം

ക്യാന്‍സര്‍ എല്ലാവരും ഭയക്കുന്ന ഒന്നാണ്‌ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും ടെന്‍ഷന്‍ ആണ്‌ ക്യാന്‍സറിന്റെ പ്രധാന കാരണം.

അമിതമായി ടെന്‍ഷന്‍ അടിക്കുന്നവരില്‍ സ്‌തനാര്‍ബുദം വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്‌. ഇത്‌ പലപ്പോഴും പല വിധത്തിലാണ്‌ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഇന്നത്തെ കാലത്താകട്ടെ ടെന്‍ഷന്‍ ഇല്ലാതെ നമുക്ക്‌ യാതൊരു വിധത്തിലുള്ള കാര്യങ്ങളും ചെയ്യാന്‍ സാധിക്കുകയില്ല. കാരണം ലോകം അത്രയേറെ മാറിപ്പോയിരിക്കുന്നു എന്നത്‌ തന്നെയാണ്‌ സത്യം.

ശരീരത്തില്‍ ക്യാന്‍സര്‍ പടരുന്നതിന്‌ കാരണം ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ പല വിധത്തിലാണ്‌ അത്‌ അനാരോഗ്യത്തിലേക്ക്‌ നീങ്ങുന്നത്‌. മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന അവസ്ഥകള്‍ ചില്ലറയല്ല. ഇത്‌ പല വിധത്തിലാണ്‌ ആരോഗ്യത്തിന്‌ വില്ലനാവുന്ന അവസ്ഥകള്‍ ഉണ്ടാക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഇത്തരം അവസ്ഥകള്‍ക്ക്‌ പരിഹാരം കാണുന്നതിനാണ്‌ ആദ്യം ശ്രദ്ധിക്കേണ്ടത്‌. അതുകൊണ്ട്‌ തന്നെ ഇനി ടെന്‍ഷന്‍ ആവുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ആരോഗ്യത്തെക്കൂടി ബാധിക്കും എന്ന്‌ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

മാനസിക സമ്മര്‍ദ്ദവും സ്‌തനാര്‍ബുദവും വളരെയധികം ബന്ധപ്പെട്ട്‌ കിടക്കുന്നതാണ്‌. കൂടുതല്‍ നേരം നീണ്ടുനില്‍ക്കുന്ന മാനസിക സമ്മര്‍ദ്ദം അത്‌ പല വിധത്തിലാണ്‌ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്‌. പലപ്പോഴും ഇത്‌ സ്‌ത്രീകളിലാണെങ്കില്‍ സ്‌തനാര്‍ബുദത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌ തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്‌.

എന്തുകൊണ്ട്‌ ടെന്‍ഷന്‍ കൂടുന്നവരില്‍ അല്ലെങ്കില്‍ സമ്മര്‍ദ്ദം കൂടുന്നവരില്‍ സ്‌തനാര്‍ബുദ സാധ്യത വര്‍ദ്ധിക്കുന്നു എന്ന്‌ നിങ്ങള്‍ക്കറിയാമോ? അതിന്‌ പിന്നില്‍ അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ആണ്‌. ശരീരത്തില്‍ അഡ്രിനാലിന്‍ ഹോര്‍മോണ്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ കൂടുന്നു. ഇത്‌ പലപ്പോഴും ലാക്‌റ്റേറ്റ്‌ ഡിഹൈഡ്രോജനേസ്‌ എന്ന രാസാഗ്‌നിയുടേയും സ്‌തനാര്‍ബുദം ഉണ്ടാക്കുന്ന മൂലകോശങ്ങളുടേയും ഉത്‌പാദനം വര്‍ദ്ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ചൈനയില്‍ നിന്നുള്ള പഠനം ചൈനയില്‍ നിന്നുള്ള പഠനം ചൈനീസ്‌ ഗവേഷകരാണ്‌ ഇത്തരം ഒരു പഠനത്തിലേക്ക്‌ എത്തിയിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍ എന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവരിലും സമ്മര്‍ദ്ദവും ഉത്‌കണ്‌ഠയും എല്ലാം ഉണ്ടാവുന്നു. ഇതെല്ലാം പലപ്പോഴും ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചക്ക്‌ വളരെയധികം കാരണമാകുന്നു എന്നാണ്‌ പഠനം പറയുന്നത്‌.

എന്താണ്‌ സ്‌തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ എന്ന്‌ പലര്‍ക്കും അറിയില്ല. ഇത്തരം ലക്ഷണങ്ങള്‍മനസ്സിലാക്കിയാല്‍ അത്‌ രോഗത്തെ ഒരു പരിധി വരെ തടയുന്നതിന്‌ സഹായിക്കുന്നു. എന്തൊക്കെയാണ്‌ സ്‌തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ എന്ന്‌ നോക്കാം. അതിലുപരി രോഗനിര്‍ണയം നേരത്തെ നടത്തിയാല്‍ അത്‌ രോഗം പൂര്‍ണമായും മാറുന്നതിന്‌ സഹായിക്കുന്നുണ്ട്‌. സ്‌തനങ്ങളിലെ വീക്കം സ്‌തനങ്ങളിലെ വീക്കം സ്‌തനങ്ങള്‍ക്ക്‌ വീക്കം ഉണ്ടാവുന്നതും സ്‌തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌. എന്നാല്‍ ചിലരില്‍ ആര്‍ത്തവത്തോടനുബന്ധിച്ച്‌ ഇത്തരം അവസ്ഥ ഉണ്ടാവാറുണ്ട്‌. എന്നാല്‍ പനിയോട്‌ കൂടിയായിരിക്കും ഈ പ്രശ്‌നത്തിന്റെ തുടക്കമെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടത്‌ അത്യാവശ്യമാണ്‌. കാരണം ഇത്‌ പലപ്പോഴും സ്‌തനാര്‍ബുദ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാവാം. ചിലപ്പോള്‍ സ്‌തനങ്ങളില്‍ ചുവന്ന നിറത്തോട്‌ കൂടിയ പാട്‌ കാണപ്പെടുന്നു. ഇതും അല്‍പം ശ്രദ്ധിക്കേണ്ടത്‌ തന്നെയാണ്‌. അല്ലെങ്കില്‍ അതുണ്ടാക്കുന്ന അവസ്ഥ വളരെ ഗുരുതരമായി മാറുന്ന അവസ്ഥ ശ്രദ്ധിക്കണം.

Top