• Sunday, May 19, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കൊവിഡ്‌ 19 ബൈബിള്‍ വില്‌പനയില്‍ സര്‍വകാല റെക്കോര്‍ഡ്‌

പി.പി.ചെറിയാന്‍
കോവിഡിനെ കുറിച്ചുള്ള ഭയാശങ്കകള്‍ മനഷ്യരെ ദൈവവുമായി അടുപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ്‌ ബൈബിള്‍ വില്‍പനയില്‍ ഉണ്ടായിരിക്കുന്ന സര്‍വകല റെക്കോര്‍ ഡെന്ന്‌ ടിന്‍ ഡെയ്‌ല്‍ ബൈബിള്‍ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജിം ജ്വല്‍ പറഞ്ഞു.

ഫെബ്രുവരി മാസത്തേക്കാള്‍ മാര്‍ച്ചില്‍ 77 ശതമാനമാണ്‌ ബൈബിള്‍ വില്‌പനയില്‍ വര്‍ദ്ധനവ്‌ ഉണ്ടായിരിക്കുന്നതെന്ന്‌ ജിം പറയുന്നു. ഗ്രൂപ്പ്‌ പഠനത്തിന്‌ ഉപയോഗിക്കുന്ന ഇമേഴ്‌സ്‌ ബൈബിള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലേതിനേക്കാള്‍ 44 ശതമാനം വര്‍ദ്ധനവാണ്‌ ഈ വര്‍ഷം മാര്‍ച്ച്‌ മാസം നടന്നിട്ടുള്ളത്‌.

ബൈബിള്‍ വില്‍ക്കുന്ന കാലിഫോര്‍ണിയ ലോസ്‌ആഞ്ചല്‍സിലെ അലബാസ്റ്റര്‍ കമ്പനിയുടെ വില്‍പന കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 143 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്‌.

Top