• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

വരൂ വയലടയിലേക്ക്‌ ഇത്‌ കോഴിക്കോടിന്റെ ഗവി


അവധിക്കാലം ചെലവഴിക്കാന്‍ നാട്ടിലേക്ക്‌ വരുന്ന അമേരിക്കന്‍ മലയാളികള്‍ ഒരു കാരണവശാലും ഇവിടം കാണാതെ പോകരുത്‌.


വടക്കന്‍ മലബാറില്‍ കോഴിക്കോട്‌ ബാലുശ്ശേരി ടൗണില്‍നിന്ന്‌ ഏഴ്‌ കിലോമീറ്റര്‍ വടക്ക്‌� ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍പെട്ട പനങ്ങാട്‌ പഞ്ചായത്തിലെ വയലടയ്‌ക്ക്‌� പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളുണ്ട്‌ . ആകാശ നീലിമയും നീരുറവയും�തണുത്ത കാറ്റും� ഹരിതാഭയും ഇങ്ങനെയിങ്ങനെ വാക്കുകള്‍ക്കപ്പുറും പലരും അറിയാതെ പോയ കാഴ്‌ചയുടെ പേരാണ്‌ വയലട. കണ്ണിന്‌ താഴെ ചിത്രം വരച്ച കക്കയം.. കാടിന്റെ വഴികളും നാട്ടുപച്ചയും ഇഷ്ടപ്പെടുന്നവര്‍ക്ക്‌ വയലടയെ മാറ്റി നിര്‍ത്താനാകില്ല.

ബാലുശ്ശേരി ടൂറിസം കോറിഡോര്‍ പദ്ധതിയില്‍ വയലടമലയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.. എന്നാലും സഞ്ചാരികള്‍ക്കായി അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല.. വഴികള്‍ പോലും വളരെയധികം ദുര്‍ഘടമാണ്‌. മല കയറുമ്പോള്‍ തന്നെ�പുല്‍മേടുകള്‍ നമ്മെ വല്ലാതെ കൊതിപ്പിക്കും. വഴിയോര കാഴ്‌ചകളില്‍ ഒറ്റയൊറ്റയായി ഉപ്പിലിട്ട മാങ്ങ വില്‍ക്കുന്ന വരുണ്ടാവും കുശലം പറഞ്ഞ്‌� ഒരു പാട്ടൊക്കെ പാടി� മെല്ലെയങ്ങ്‌ മല കയറുമ്പോള്‍ അനുഭവിക്കാം ` ഇവിടുത്തെ തണുത്ത കാറ്റ്‌... ഈ കാറ്റാണ്‌ കാറ്റ്‌�.`
വെള്ളച്ചാട്ടങ്ങളും യാത്രയ്‌ക്ക്‌ കുളിര്‌ നല്‍കും. വയലടയിലത്തെിയാല്‍ ഇവിടെതന്നെയുള്ള ഏറ്റവും ഉയരം കൂടിയ കോട്ടക്കുന്ന്‌ മലയിലേക്കും മുള്ളന്‍പാറയിലേക്കുമാണ്‌ പോകേണ്ടത്‌. കോട്ടക്കുന്ന്‌ മലയിലെ പ്രകൃതിഭംഗിയും കാലാവസ്ഥയും വിനോദസഞ്ചാരികള്‍ക്ക്‌ ഹരംപകരുന്ന കാഴ്‌ചയാണ്‌. മുള്ളന്‍പാറയില്‍നിന്നും കക്കയം, പെരുവണ്ണാമൂഴി റിസര്‍വോയറിന്റെയും കൂരാച്ചുണ്ട്‌, ചക്കിട്ടപാറ, പേരാമ്പ്ര ടൗണിന്റെയും അറബിക്കടലിന്റെയും വിദൂരദൃശ്യവും മനോഹരമാണ്‌.

ഹെയര്‍പിന്‍ വളവുകള്‍ താണ്ടിയുള്ള യാത്രയില്‍ മലകളുടെ പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിക്കാം..സമുദ്രനിരപ്പില്‍നിന്ന്‌ രണ്ടായിരത്തോളം അടി ഉയരത്തിലാണ്‌ തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍. വളഞ്ഞും പുളഞ്ഞും കയറിയും ഇറങ്ങിയുമുള്ള മലമ്പാതകള്‍. പാതയുടെ ഇരുവശത്തും കൊക്കകളും മലയിടുക്കുകളും. അതിനിടയിലൂടെ ഒലിച്ചിറങ്ങുന്ന കാട്ടരുവികള്‍. കോഴിക്കോടിന്റെ ഗവിയെ ഒന്ന്‌ കണ്ടറിയുക. ഇവിടെ ഇതാ കാണാന്‍ കഴിയുന്നത്‌ കല്ലുകള്‍ പോലും കഥ പറയുന്ന വഴികള്‍..

Top