• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ അഹമ്മദ്‌ പട്ടേല്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും രാജ്യസഭാംഗവുമായ അഹമ്മദ്‌ പട്ടേല്‍ (71) അന്തരിച്ചു. ഹരിയാന ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ്‌ പട്ടേല്‍ 2018ല്‍ പാര്‍ട്ടിയുടെ ട്രഷററായി ചുമതലയേറ്റിരുന്നു. ഗുജറാത്തില്‍ നിന്ന്‌ മൂന്ന്‌ തവണ ലോക്‌സഭയിലേക്കും അഞ്ച്‌ തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2017 ഓഗസ്റ്റിലാണ്‌ ഏറ്റവും ഒടുവില്‍ പട്ടേല്‍ രാജ്യസഭയില്‍ എത്തിയത്‌.

Top