• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഡന്റണില്‍ വാഹനാപകടം: ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു

പി പി ചെറിയാന്‍
ഡന്റണില്‍ (ഡാലസ്‌) ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന്‌ ഇന്ത്യന്‍ വിദ്യാര്‍ഥി അനുഷ്‌ ബീറാം മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള അനുഷ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ നോര്‍ത്ത്‌ ടെക്‌സസ്‌ (ഡന്റണ്‍) വിദ്യാര്‍ഥിയായിരുന്നു.

ഹൈവെ 380 യില്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ്‌ വൈകിട്ട്‌ അപകടത്തില്‍പെട്ടത്‌. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട്‌ മരണമടയുകയായിരുന്നു.

തെലങ്കാനയില്‍ നിന്നുള്ള ശ്രീകാന്ത്‌ ബീറാം, ലതാ ബീറാം എന്നീ ദമ്പതിമാരുടെ മകനാണ്‌ അനുഷ്‌. അപകടത്തെകുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമല്ല.

Top